Times Kerala

രോഗം തടയാന്‍ ശതാവരി കിഴങ്ങ്.!

 
രോഗം തടയാന്‍ ശതാവരി കിഴങ്ങ്.!

നാം ഭയപ്പെടുന്ന പല രോഗങ്ങള്‍ക്കും ശതാവരിക്കിഴങ്ങ് ഒരു പരിഹാരമാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും ഇതിന്റെ ഉപയോഗത്തെക്കുറിച്ചറിയില്ല. അല്‍പ്പമൊന്നു മനസുവെച്ചാല്‍ ഏറെ ഫലപ്രദമായി ഇത് ഉപയോഗപ്പെടുത്താം. ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപിത്തവും രക്തപിത്തവും മാറും. ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്താല്‍ ഉള്ളന്‍കാല്‍ ചുട്ടുനീറുന്നത് മാറും. ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും. ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15. മി.ലി. എടുത്ത് അത്ര തന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിച്ചാല്‍ പുളിച്ചുതികട്ടലും വയറു വേദനയും ശമിക്കും. ഇങ്ങനെ പല വിധത്തില്‍ ശതാവരി ഉപയോഗപ്പെടുത്താം.

Related Topics

Share this story