Times Kerala

4000 അരിമണികളിൽ ഭഗവദ്ഗീത എഴുതി ഒരു യുവതി.!!

 
4000 അരിമണികളിൽ ഭഗവദ്ഗീത എഴുതി ഒരു യുവതി.!!

ഹൈദരാബാദ്: വ്യത്യസ്തമായ തന്റെ കലാവിരുത് കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഒരു യുവതി. 4000 അരിമണികളിൽ ഭഗവ്ദ്ഗീത പൂർണമായി എഴുതിവെച്ചാണ് രാമഗിരി സ്വരിക ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധയോടും ഏകാഗ്രതയോടും മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ് സ്വാരിക ചെയ്തിരിക്കുന്നതെന്ന് കലാകാരന്മാർ ഒന്നടങ്കം പറയുന്നു.രാമഗിരി സ്വരികയുടെ കലാ സൃഷ്ടി വണ്ടർ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചിട്ടുണ്ട്. ഇതിന് പുറമേ കരകൗശല വിദഗ്ധയായ ഇവർക്ക് നോർത്ത് ഡൽഹി കൾച്ചറൽ അക്കാദമിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2016 മുതലാണ് രാമഗിരി സ്വരിക കരവിരുത് പ്രകടമാക്കിയത്. ഇതിനോടകം 2000 കലാരൂപങ്ങളാണ് ഇവർ സൃഷ്ടിച്ചത്.

Related Topics

Share this story