Times Kerala

ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

 
ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ പങ്കാളിത്തമുള്ള സാമൂഹിക സംരംഭമായ ഐസിറ്റി അക്കാദമിയും ബാംഗ്ലൂര് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് എഡ്ജ്‌വാര്‍സിറ്റിയും( EdgeVarsity Learning Systsem) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യുവാക്കളുടെ ജോലി സാധ്യത വര്‍്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്.

ആരംഭത്തില്‍ ക്ലാസ്സ് റൂം അധിഷ്ടിത പരിശീലന മാതൃക പിന്തുടര്‍ന്നിരുന്ന ഐസിറ്റി അക്കാദമി ഇപ്പോള്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍്ക്ക് മുന്‍ഗണന നല്‍കി രാജ്യത്ത് ഉടനീളമുള്ള ബിരുദധാരികളായ യുവാക്കളിലേക്കു ഈ പരിശീലന പരിപാടികള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ്. എഡ്ജ് വാര്‍സിറ്റിയുമായുള്ള ഈ തുടക്കം ഐസിറ്റി അക്കാദമിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെയും സ്ഥാപനത്തിന്റെ മികച്ച ഘട്ടത്തിലേക്കുള്ള വളര്‍ച്ചയെയും വളര്‍ച്ചയെയും സഹായിക്കുമെന്ന് ഐസിറ്റി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് അഭിപ്രായപ്പെട്ടു.

യുവാക്കളുടെ കഴിവുകള്‍ മനസ്സിലാക്കി വ്യവസായ നിര്‍ദ്ദിഷ്ട അറിവോടെ സജ്ജമാക്കുന്ന പരിശീലന പരിപാടികള്‍ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് എഡ്ജ്‌വാര്‍സിറ്റി ലേണിംഗ് സിസ്റ്റം രൂപീകരിച്ചത്.

നിലവില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീറിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിംഗ് എന്നീ മേഖലകളിലാണ് വ്യവസായത്തിന് പ്രസക്തമായ പരിശീലന പരിപാടികള്‍ എഡ്ജ് വാര്‍സിറ്റി നല്‍കുന്നത് . ഡാറ്റാ സയന്‍സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെലവപ്‌മെന്റ് എന്നിവയില്‍ ഐസിറ്റി അക്കാദമിയുമായി ചേര്‍ന്ന് പരിശീലന പരിപാടികള്‍ നല്‍കുന്നത് വലിയ ഒരു മുതല്‍കൂട്ട് ആകുമെന്ന് എഡ്ജ്‌വാര്‍സിറ്റി സിഇഒ ശേഖരന്‍ മേനോന്‍ പറഞ്ഞു.

നൈപുണ്യ കഴിവുകളുടെ വിടവ് രാജ്യത്ത് ഇന്ന് ദിനംപ്രതി വളര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ ഇതുപോലുള്ള കൂട്ടായ്മ യുവാക്കളേയും വ്യവസായ മേഖലയും വളരെ അധികം ഗുണം ചെയ്യും എന്നാണ് വ്യാവസായിക വിദ്യാഭാസ രംഗത്തിലുള്ള പ്രമുഖരുടെ അഭിപ്രായം. നാലു മാസം മുതല്‍ ആറു മാസം വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനപരിപാടിയാണ് ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും സംയുക്തമായി നല്‍കുന്നത്.

Related Topics

Share this story