Times Kerala

45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

 
45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

ഹൈദരാബാദ്: 45 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ മഹബൂബാബാദിലാണ് സംഭവം. പത്രപ്രവർത്തകൻ്റെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അമ്മയെ ഫോണിൽ ബന്ധപ്പെടുകയും തുക ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Related Topics

Share this story