Times Kerala

ശീതീകരിച്ച പെട്ടിക്കു മുകളിൽ കൊറോണ വൈറസിന്റെ സജീവ സാന്നിദ്ധ്യം; പുതിയ കണ്ടെത്തൽ ഇങ്ങനെ…

 
ശീതീകരിച്ച പെട്ടിക്കു മുകളിൽ കൊറോണ വൈറസിന്റെ സജീവ സാന്നിദ്ധ്യം; പുതിയ കണ്ടെത്തൽ ഇങ്ങനെ…

ബീജിംഗ്: ഇറക്കുമതി ചെയ്ത മത്സ്യ ഉത്പന്നങ്ങളുടെ ശീതീകരിച്ച പെട്ടിക്കു മുകളിൽ കൊറോണ വൈറസിന്റെ സജീവ സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ വകുപ്പ്. തുറമുഖ മേഖലയായ ക്വിങ്ദാവോയിൽ ഇറക്കുമതി ചെയ്ത പാക്കറ്റുകൾക്ക് മുകളിലാണ് വൈറസിന്റെ സാന്നിദ്യം തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ ഒരു കണ്ടെത്തൽ ലോകത്തെ ആദ്യത്തെ സംഭവമാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പ്രസ്താവനയിൽ പറഞ്ഞു.ക്വിങ്ദാവോയിൽ അടുത്തയിടെ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ഭക്ഷണ പാക്കറ്റിനു മുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. അതേസമയം,ഏത് രാജ്യത്തു നിന്നാണ് ഭക്ഷണ പാക്കറ്റ് ഇറക്കുമതി ചെയ്തതെന്ന് സി.ഡി.സി വ്യക്തമാക്കിയിട്ടില്ല.പാക്കേജിന്റെ ഉള്ളറകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്ന് ജൂലായിൽ ചെമ്മീൻ ഇറക്കുമതി ചൈന നിറുത്തിവെച്ചിരുന്നു.

Related Topics

Share this story