Times Kerala

നടി വരലക്ഷ്മി ശരത്കുമാര്‍ സംവിധാനരംഗത്തേക്ക്.!

 
നടി വരലക്ഷ്മി ശരത്കുമാര്‍ സംവിധാനരംഗത്തേക്ക്.!

നടി വരലക്ഷ്മി ശരത്കുമാര്‍ സംവിധാനരംഗത്തേക്ക്. ‘കണ്ണാമൂച്ചി’ ആണ് വരലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് കണ്ണാമൂച്ചിയുടേത്.

”ഒടുവില്‍ സംവിധായിക എന്ന നിലയില്‍ പുതിയ അവതാരത്തിലേക്ക് ചുവടുവയ്ക്കുന്നു…ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി..ഞാന്‍ കഠിനമായി പരിശ്രമിക്കും” എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ട് വരലക്ഷ്മി കുറിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ വിമര്‍ശിക്കുന്ന ചിത്രമാണിത്.

Related Topics

Share this story