Times Kerala

ഗിന്നസ് റെക്കോർഡ്.!! മൂന്ന് മിനിട്ടിൽ 10 ഡോണട്ട് അകത്താക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവതി

 
ഗിന്നസ് റെക്കോർഡ്.!! മൂന്ന് മിനിട്ടിൽ 10 ഡോണട്ട് അകത്താക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവതി

ഡോണട്ട് കഴിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടൺ സ്വദേശിനിയായ യുവതി.ലേ ഷട്ട് കവര്‍ എന്ന യുവതിയാണ് വെറും മൂന്ന് മിനിട്ടുകള്‍ കൊണ്ട് പത്ത് ജാം ഡോണറ്റുകൾ കഴിച്ചു തീര്‍ത്തത്. ലേയുടെ ലോക റെക്കോര്‍ഡ് പ്രകടനം ഗിന്നസ് റെക്കോര്‍ഡിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. മെയ് 16 നായിരുന്നു ലേ തന്റെ റെക്കാര്‍ഡ് പ്രകടനം കാഴ്ച്ചവച്ചത്. സെപ്റ്റംബര്‍ 9 നാണ് യൂട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തത്.ബ്രിട്ടനിലെ ബര്‍മിംഗ്ഹാം സ്വദേശിയായ ലേയുടെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഡോണട്ട് മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന നിരവധി വീഡിയോകളാണ് ലേയുടെ ഇന്‍സ്റ്റാഗ്രാം പേജിലുള്ളത്. കൗതുകകരമായ ലേയുടെ ഈ പ്രകടനത്തിന് നിരവധി കമന്റുകളാണ് വരുന്നത്. ഇത്ര വേഗം എങ്ങനെ ഡോണട്ട് കഴിക്കാന്‍ സാധിക്കുന്നുവെന്നാണ് പലരും ചോദിക്കുന്നത്.

Related Topics

Share this story