Times Kerala

ഇളവുകൾ അവസാനിച്ചു; കൊച്ചി മെട്രോയില്‍ പഴയ നിരക്കുകള്‍ പുനഃസ്ഥാപിച്ചു

 
ഇളവുകൾ അവസാനിച്ചു; കൊച്ചി മെട്രോയില്‍ പഴയ നിരക്കുകള്‍ പുനഃസ്ഥാപിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പഴയ നിരക്കുകള്‍ പുനഃസ്ഥാപിച്ചു.കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച സര്‍വീസ് പുനരാരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് നിരക്കിലെ ഇളവുകള്‍ എടുത്തുകളയുന്നത്. 10, 20, 30, 40, 50, 60 രൂപ എന്നിങ്ങനെയായിരിക്കും ടിക്കറ്റ് നിരക്കുകള്‍. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചിരുന്നു. നിരക്ക് സ്ലാബുകള്‍ 10, 20, 30, 50 എന്നിങ്ങനെ നാലാക്കിയും പുനക്രമീകരിച്ചു. ഈ ഇളവുകളാണ് നിര്‍ത്തലാക്കിയത്. വീക്ക്ഡേ, വീക്കെന്‍ഡ് പാസുകള്‍ക്ക് നല്‍കിയ ഇളവുകളും പിന്‍വലിച്ചു. പ്രവൃത്തിദിന പാസിന് 125 രൂപയും വാരാന്ത്യ പാസിന് 250 രൂപയും ഇനി നല്‍കണം. യഥാക്രമം 15, 30 രൂപയായിരുന്നു ഈ പാസുകള്‍ക്കുണ്ടായിരുന്നു ഇളവ്. അതേസമയം കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതല്‍ ഓരോ യാത്രക്കും 20 ശതമാനം കിഴിവ് ലഭിക്കും. കാര്‍ഡുടമകള്‍ക്ക് 60 ദിവസത്തെ പാസിന് 33 ശതമാനം കിഴിവും പ്രതിമാസ പാസിന് 25 ശതമാനം കിഴിവും ലഭ്യമാവും.

Related Topics

Share this story