Times Kerala

ഐവി ശശിയുടെ മകൻ സംവിധാന രംഗത്തേക്ക്; അനി ഐ.വി. ശശിയുടെ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

 
ഐവി ശശിയുടെ മകൻ സംവിധാന രംഗത്തേക്ക്; അനി ഐ.വി. ശശിയുടെ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

അന്തരിച്ച പ്രമുഖ സംവിധായകൻ ഐ.വി. ശശിയുടെയും നടി സീമയുടെയും മകൻ അനി ഐ.വി. ശശിയുടെ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ‘നിന്നിലാ നിന്നിലാ’ എന്നാണ് ചിത്രത്തിന്റെ പേര്.അനിയുടെ ആദ്യ ചിത്രമാണിത്. നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ് നിർവ്വഹിക്കുന്നത്.റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും അഭിനയിക്കുന്നു. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. ബി.വി.എസ്.എൻ. പ്രസാദ് ആണ് നിർമാണം.

Related Topics

Share this story