Times Kerala

കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്..;നവ്യ നായര്‍

 
കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്..;നവ്യ നായര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നവ്യ. എന്നാല്‍ സിനിമ വിടാന്‍ താന്‍ ഒട്ടും തയാറായിരുന്നില്ല എന്നാണ് നടി പറയുന്നത്.

”ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്” എന്നാണ് നവ്യ ജെബി ജംഗ്ഷന്‍ പരിപാടിക്കിടെ വ്യക്തമാക്കിയത്.

 

Related Topics

Share this story