Times Kerala

നിധിൻ വധം: രണ്ടു പ്രതികൾ ഗോവയിൽ അറസ്റ്റിൽ

 
നിധിൻ വധം: രണ്ടു പ്രതികൾ ഗോവയിൽ അറസ്റ്റിൽ

തൃശൂർ: അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയായിരുന്ന നിധിൻ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. ഗോവയിൽ നിന്നാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. കിഴക്കുംമുറി കെ.എസ് സ്മിത്, ടി.ബി വിജിൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഗോവ അരംമ്പോൾ ബീച്ചിൽ ഒളിവിലായിരുന്നു ഇവർ. ഇരുവരേയും ബുധനാഴ്ച തൃശൂരില്‍ എത്തിക്കും. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Related Topics

Share this story