Times Kerala

ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി; മൂന്നു താരങ്ങളെ ടീമിലേക്ക് മടക്കി വിളിച്ചു

 
ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി; മൂന്നു താരങ്ങളെ ടീമിലേക്ക് മടക്കി വിളിച്ചു

ലാഹോര്‍: ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി. 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് പുറത്തായിരുന്ന ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ ടീമിലേക്ക് മടക്കിവിളിച്ചു. ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി.

ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. മധ്യനിര ബാറ്റിങ്ങിന് കരുത്ത് പകരനാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതുന്നിടത്താണ് വഹാബ് റിയാസ് ടീമിലേക്ക് തിരിച്ചെത്തിയത്.

Related Topics

Share this story