Times Kerala

മധ്യപ്രദേശിൽ അഞ്ച് പൊലീസുകാർ ചേർന്നു കൂട്ടബലാത്സംഗം നടത്തിയതായി പരാതി 

 
മധ്യപ്രദേശിൽ അഞ്ച് പൊലീസുകാർ ചേർന്നു കൂട്ടബലാത്സംഗം നടത്തിയതായി പരാതി 

 

ലോക്കപ്പിൽ വെച്ച് അഞ്ച് പൊലീസുകാർ ചേർന്ന് 10 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗം നടത്തിയെന്ന് 20കാരിയുടെ പരാതി. കൊലക്കേസിൽ പ്രതിയായ യുവതിയാണ് സ്റ്റേഷൻ ഇൻ ചാർജ് അടക്കം അഞ്ച് പൊലീസുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മധ്യപ്രദേശിലെ രേവാ ജില്ലയിലെ മങ്‌വാൻ പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.

 

മെയ് 9നാണ് യുവതി കൊലക്കേസിൽ അറസ്റ്റിലാവുന്നത്. തുടർന്നുള്ള 10 ദിവസം ഇവർ മങ്‌വാൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഈ പത്ത് ദിവസവും അഞ്ച് പൊലീസുകാർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുനു എന്ന് യുവതി പരാതിയിൽ പറയുന്നു. ഒരു വനിതാ സബ് ഇൻസ്പെക്ടർ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും യുവതി പറയുന്നു.

Related Topics

Share this story