Times Kerala

ലൈംഗികാരോപണം: പാർട്ടി നിയോഗിച്ച കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി

 
ലൈംഗികാരോപണം: പാർട്ടി നിയോഗിച്ച കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി

ഇടുക്കി: ജില്ലയിൽ സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ പ്രാദേശിക വനിതാ നേതാവ് ലൈംഗികാരോപണം ഉന്നയിച്ചതില്‍ സി.പി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. സംസ്ഥാന കമ്മറ്റി അംഗത്തിനെതിരെ നടപടിക്കും സാധ്യതയുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാസംഘം പ്രവര്‍ത്തകായ യുവതി സി.പി.ഐ സംസ്ഥാന നേതാവിനെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും. ഹോട്ടല്‍ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

Related Topics

Share this story