Times Kerala

ഞങ്ങളെ അധിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം നല്‍കിയത് ; ചാനലുകളുടെ ആക്ഷേപഹാസ്യ പരിപാടിയ്‌ക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് കുമാരസ്വാമി

 
ഞങ്ങളെ അധിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം നല്‍കിയത് ; ചാനലുകളുടെ ആക്ഷേപഹാസ്യ പരിപാടിയ്‌ക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് കുമാരസ്വാമി

രാഷ്ട്രീയ പ്രവര്‍ത്തകരെ തരംതാഴ്ത്തുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയ നേതാക്കളേയും പ്രവര്‍ത്തകരേയും പരിഹാസ്യരായി അവതരിപ്പിക്കുന്ന പുതുതലമുറ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈസൂരുവില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവര്‍ത്തകരെ അനായാസം പരിഹസിക്കാന്‍ സാധിക്കുമെന്നത് കൊണ്ടാണോ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി മാധ്യമങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും കുമാരസ്വാമി ചോദിച്ചു. തങ്ങള്‍ ഒരു പണിയുമില്ലാത്തവരാണോയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമ സഹായത്താല്‍ അല്ല മറിച്ച് കര്‍ണാടകയിലെ ആറരക്കോടി ജന പിന്തുണയുള്ളതിനാലാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ചാനലുകളില്‍ വരുന്ന പരിപാടികള്‍ വെറുതെ ഉറക്കം നഷ്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കൂവെന്നും അക്കാരണത്താല്‍ അത്തരം പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story