Times Kerala

കളി പപ്പായയോട് വേണ്ട.!!

 
കളി പപ്പായയോട് വേണ്ട.!!

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന ഫലമാണ് പപ്പായ. പരിചരണമൊന്നും ലഭിക്കാതെ തന്നെ വളര്‍ന്ന് കായ്ഫലം തരുന്നുവെന്നത് പപ്പായയുടെ പ്രത്യേകതയാണ്. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള പപ്പായ ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലികൂടിയാണ്.ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് പപ്പായ ഉത്തമമാണ്. എന്നാല്‍ പപ്പായ ഇലയുടെ ഔഷധഗുണത്തെക്കുറിച്ച് അധികം ആരും അറിയില്ല. എന്നാല്‍ ഡെങ്കിപ്പനിയെ പോലും പ്രതിരോധിക്കാന്‍ പപ്പായ ഇലക്കാവും. അതു കൊണ്ടാണ് നാടാകെ പനിച്ചുവിറച്ചപ്പോള്‍ പപ്പായ ഇല നാട്ടിലെ താരമായത്.

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നത് തടയാനും ജീവന്‍ രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.ഡെങ്കിപ്പനിയ്ക്കു മാത്രമല്ല മറ്റെല്ലാ വൈറല്‍ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര് രണ്ട് ടീസ്പൂണ്‍ രണ്ടു നേരം കൊടുക്കുന്നത് പനിയുടെ തീവ്രത കുറയുന്നതിന് സഹായിക്കും.

ഗര്‍ഭാശയം, സ്തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന് അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു. ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.

ഇതിനെല്ലാം പുറമെ രുചിയുള്ള വിഭവമാണ് പപ്പായ. പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. പപ്പായ ജ്യൂസ് കേരളത്തില്‍ ഇന്ന് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്. കറികളും പലവിധമാകും. അവിയലിലും സാമ്പാറിലും മീന്‍ കറിയില്‍ പോലും പപ്പായ ചേരുന്നു. തേങ്ങാ ചിരവും പോലെ പപ്പായ നെടുവേ മുറിച്ച് ചിരവയില്‍ ചിരവിയെടുത്ത് ഉണ്ടാക്കുന്ന തോരന് രുചി അല്‍പം കൂടും.

Related Topics

Share this story