Times Kerala

യുവതി ശരീരത്തില്‍ തീ കൊളുത്തി കിണറ്റില്‍ ചാടി, കിണറ്റുകരയില്‍ പൊള്ളലേറ്റ നിലയില്‍ യുവാവും.!

 
യുവതി ശരീരത്തില്‍ തീ കൊളുത്തി കിണറ്റില്‍ ചാടി, കിണറ്റുകരയില്‍ പൊള്ളലേറ്റ നിലയില്‍ യുവാവും.!

കോതമംഗലം: ശരീരത്തില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും യുവതിയും ഗുരുതരാവസ്ഥയില്‍. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് താമസിക്കുന്ന മേരി തോമസ് (42), സുരേഷ് (36)എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. പൊള്ളലേറ്റ മേരി കിണറ്റിലും സുരേഷ് കിണറ്റിൻ കരയിലുമാണ് കിടന്നിരുന്നത്. 80 ശതമാനം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.45 ഓടെ മേരിയുടെ വീട്ടില്‍ വെച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.  തീ കൊളുത്തി കിണറ്റില്‍ ചാടാന്‍ ശ്രമിച്ച മേരിയെ തടഞ്ഞപ്പോഴാണ് സുരേഷിന് പൊള്ളലേറ്റതെന്നാണ് നിഗമനം. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് അഗ്നിശമനസേന എത്തിയാണ് കിണറ്റില്‍ നിന്നും മേരിയെ പുറത്തെടുത്തത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

Related Topics

Share this story