Times Kerala

വീട്ടിൽ കഞ്ചാവ് കൃഷി; 28കാരൻ അറസ്റ്റിൽ

 
വീട്ടിൽ കഞ്ചാവ് കൃഷി; 28കാരൻ അറസ്റ്റിൽ

തിരുനെല്ലി: വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയയാള്‍ അറസ്റ്റില്‍.വയനാട് തിരുനെല്ലിയിലെ നരിക്കല്ല് മിച്ചഭൂമി കോളനിയിലെ വത്സന്‍ (28)ആണ് പിടിയിലായത്.സ്‌പെഷ്യല്‍ ബ്രാഞ്ചിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി.സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സനില്‍ എം.എ, എ.എസ്.ഐ സന്ദീപ്, മാനന്തവാടി എസ്.ഐ സഖറിയ, സി.പി.ഒമാരായ ശ്രീനാഥ്, സാജിര്‍ എന്നിവരാണ് പരിശോധന നടത്തിയത്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Related Topics

Share this story