Times Kerala

യാത്രക്കാരന് ഹൃദയസ്തംഭനം; എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി വ്യോമതാവളത്തില്‍ ഇറക്കി

 
യാത്രക്കാരന് ഹൃദയസ്തംഭനം; എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി വ്യോമതാവളത്തില്‍ ഇറക്കി

ഗാന്ധിനഗര്‍: യാത്രക്കാരന് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടര്‍ന്നു എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തില്‍ ഇറക്കി. ഡല്‍ഹിയില്‍നിന്ന് മസ്‌ക്കറ്റിലേക്കുള്ള എയര്‍ ഇന്ത്യയുടെ 973 വിമാനമാണ് ഞായറാഴ്ച രാത്രി പത്തരയോടെ അടിയന്തരമായി വ്യോമതാവളത്തില്‍ ഇറക്കിയത് .
യാത്രക്കാരനായ മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. ഇദ്ദേഹത്തെ ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story