Times Kerala

പുരുഷന്‍മാരെ തോല്‍പ്പിക്കാന്‍ എന്തിനാണ് എല്ലാ ഫെമിനിസ്റ്റുകളും മാറിടം കാണിച്ച് നടക്കുന്നത്..; മറുപടിയുമായി ഗായിക സോനാ മൊഹപത്ര.!

 
പുരുഷന്‍മാരെ തോല്‍പ്പിക്കാന്‍ എന്തിനാണ് എല്ലാ ഫെമിനിസ്റ്റുകളും മാറിടം കാണിച്ച് നടക്കുന്നത്..; മറുപടിയുമായി ഗായിക സോനാ മൊഹപത്ര.!

ആക്ഷേപങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകി എന്നും ശ്രദ്ധേയയായ താരമാണ് ഗായിക സോനാ മൊഹപത്ര.ഇപ്പോളിതാ സോന വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണ ഒരു ട്വിറ്റർ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ടാണ്.ബോളിവുഡ് ഗ്യാങ്ങിന്റെ ഇരയായ സോന അതേ സംഘത്തിന്റെ ശ്രദ്ധ നേടാന്‍ ക്ലീവേജ് കാണിക്കുകയാണെന്നായിരുന്നു കമന്റ്. ഇതിന് കിടിലൻ മറുപടി നല്‍കുകയാണ് സോന.

”പുരുഷന്മാരോട് മത്സരിക്കാന്‍ എന്തിനാണ് എല്ലാ ഫെമിനിസ്റ്റുകളും ക്ലീവേജ് കാണിക്കുന്നത്. നിങ്ങളുടെ അഭിമുഖങ്ങളില്‍ നിന്നും മനസിലായത് നിങ്ങള്‍ ബോളിവുഡ് ഗ്യാങ്ങിന്റെ ഇരയായിരുന്നുവെന്നാണ്. പക്ഷെ അതേ നിങ്ങള്‍ അവരുടെ ഭാഗമാകാന്‍ ശ്രമിക്കുകയാണ്. എന്തൊരു വിരോധാഭാസമാണിത്”. എന്നായിരുന്നു യോഗി യോഗി എന്ന ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റ്.

ഇതിനെ സോന നേരിട്ടത് വായടപ്പിക്കുന്ന മറുപടി നല്‍കിയാണ്. ആരോടെങ്കിലും സംസാരിക്കുന്നത് മുമ്പ് നിങ്ങളുടെ തലച്ചോറിലെ ക്ലീവേജ് ചികിത്സിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ഞാന്‍. ബോളിവുഡ് ഗ്യാങ്ങിനെ മയക്കാന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റകളെ വെറുതെ വിടൂവെന്നായിരുന്നു സോന നല്‍കിയ മറുപടി. ക്ലീവേജ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് വിടവാണെന്നും സോന പറയുന്നുണ്ട്.

Related Topics

Share this story