Times Kerala

പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ

 
പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ

തിരുവനന്തപുരം: പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​്​മെൻറ്​ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ശേഷിച്ച 44,281 സീറ്റുകളിൽ 39,870 എണ്ണത്തിലേക്കാണ്​ അലോട്ട്​മെൻറ്​​. സപ്ലിമെൻററി അലോട്ട്​മെൻറിന്​ അപേക്ഷ പുതുക്കുകയോ പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്​തത്​ 1,07,915 പേരായിരുന്നു.തിങ്കൾ രാവിലെ 10​ മുതൽ വിദ്യാർഥി പ്രവേശനം നടക്കും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 23വരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ്​ വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെൻറ്​ ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

Related Topics

Share this story