Times Kerala

ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടി; സംഭവം തൃശ്ശൂരിൽ

 
ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടി; സംഭവം തൃശ്ശൂരിൽ

തൃശൂർ: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടി. തൃശൂര്‍ പെരിഞ്ഞനത്ത് വഴിയരികില്‍ ലോട്ടറി കച്ചവടം നടത്തുന്ന മധു എന്ന ഭിന്നശേഷിക്കാരനെയാണ് തട്ടിപ്പിന് ഇരയാക്കിയത്. ബൈക്കില്‍ എത്തിയ യുവാവ് മുപ്പതു ലോട്ടറി ടിക്കറ്റുകളെടുത്തു. ഒരു ടിക്കറ്റിന് നാല്‍പതു രൂപയാണ് നിരക്ക്. കാശിനു പകരം നല്‍കിയതാകട്ടെ സമ്മാനര്‍ഹമായ ആയിരം രൂപയുടെ അഞ്ചു ടിക്കറ്റുകള്‍. നമ്പറുകള്‍ ഒത്തുനോക്കിയപ്പോള്‍ സമ്മാനമുണ്ട്.ടിക്കറ്റിന്‍റെ തുകയായ 1200 രൂപ എടുത്ത ശേഷം ബാക്കി 3800 രൂപ ലോട്ടറി കച്ചവടക്കാരന്‍ യുവാവിന് നൽകുകയും ചെയ്തു. എന്നാൽ സമ്മാനമടിച്ച അഞ്ചു ടിക്കറ്റുകളില്‍ നാലും വ്യാജമായിരുന്നു. തട്ടിപ്പാണെന്ന് ബോധ്യമായതോടെ കയ്പമംഗലം പൊലീസിന് പരാതി നല്‍കി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണത്തെ തുടങ്ങി.

Related Topics

Share this story