Times Kerala

അറസ്റ്റിന് സാധ്യത; ശിവശങ്കർ മുൻ‌കൂർ ജാമ്യാപേക്ഷ നല്‍കി; അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യം

 
അറസ്റ്റിന് സാധ്യത; ശിവശങ്കർ മുൻ‌കൂർ ജാമ്യാപേക്ഷ നല്‍കി; അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അപേക്ഷയിൽ ശിവശങ്കർ ആവശ്യപെട്ടിട്ടുണ്ട്.അതേസമയം, എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും.

Related Topics

Share this story