Nature

ടൊവീനോ തോമസും സംവിധായകനാകുന്നു?

ടൊവീനോ തോമസും സംവിധായകനാകാനുള്ള ശ്രമത്തിലാണോയെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം കണ്ട് ത്രില്ലടിച്ചാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. ‘കല്‍ക്കി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവച്ചിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോയെന്ന കമന്‍റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

You might also like

Comments are closed.