Times Kerala

ആവേശപ്പോരിൽ പഞ്ചാബിനു ജയം

 
ആവേശപ്പോരിൽ പഞ്ചാബിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. 77 റൺസെടുത്ത ലോകേഷ് രാഹുൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്.

77 റൺസെടുത്ത ലോകേഷ് രാഹുൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി ലോകേഷ് രാഹുലും നിക്കോളാസ് പൂരാനും കളത്തിലിറങ്ങി. ജസ്പ്രീത് ബുംറയാണ് പന്തെറിഞ്ഞത്. ആദ്യ പന്തിൽ രാഹുൽ സിംഗിൾ ഇട്ടു. രണ്ടാം പന്തിൽ പൂരാനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അനുകുൾ റോയ് പിടികൂടി.

ദീപക് ഹൂഡയാണ് അടുത്തതായി ക്രീസിലെത്തിയത്. മൂന്നാമത്തെയും നാലാമത്തെയും പന്തുകളിൽ രാഹുലും ഹൂഡയും ഓരോ സിംഗിൾ വീതം ഇട്ടു. അഞ്ചാം പന്തിൽ രാഹുൽ വക ഡബിൾ. അവസാന പന്തിൽ രാഹുലിനെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി.

Related Topics

Share this story