Nature

സർക്കാർ ജോലി ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമം; മകൻ അറസ്റ്റിൽ

ഉദയ്പുർ: സർക്കാർ ജോലിക്കാരനായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. 28കാരനായ അങ്കിത് പാലിവാൽ, സുഹൃത്ത് നിഖിൽ എന്നിവരാണ് പിടിയിലായത്. തൊഴിൽ രഹിതനായ അങ്കിത് പിതാവ് മരിച്ചാൽ ആ ജോലി തനിക്ക് ലഭിക്കുമെന്നുള്ളതിനാലാണ് ഈ ക്രൂരതക്ക് ശ്രമിച്ചത്. ഒരു ടിവി സീരിയലിനെ അനുകരിച്ചായിരുന്നു പ്രതികള്‍ കൊലപാതകത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.അങ്കിതും നിഖിലും ഒരു റെസ്റ്റോറന്റ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതിനി വേണ്ടത്ര പണം കൈയ്യിലുണ്ടായിരുന്നില്ല

ഇതോടെയാണ് അച്ഛനെ കൊലപ്പെടുത്തി ജോലി നേടുന്നതിനെ കുറിച്ച് ഇരുവരും പദ്ധതിയിട്ടത്. അച്ഛന്റെ ജോലി ലഭിച്ചാൽ റെസ്റ്റോറന്റ് ആരംഭിക്കാൻ കഴിയുമെന്നാണ് ഇരുവരും വിശ്വസിച്ചു. ചൊവ്വാഴ്ച ജോലി കഴിഞ്ഞു ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന രാകേഷ് പാലിവാലിനെ നിഖിൽ എറിഞ്ഞു വീഴ്ത്തി. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ രാകേഷിന് ഗുരുതരമായി പരിക്കേറ്റില്ല. ആളുകൾ ഓടിക്കൂടിയത് കാരണം വീണ്ടും പദ്ധതി നടപ്പാക്കാൻ നിഖിലിന് കഴിഞ്ഞില്ല. പ്രതി എത്തിയ സ്കൂട്ടറിന്റെ നമ്പർ ശ്രദ്ധയിൽപ്പെട്ട രാകേഷിന്റെ സുഹൃത്ത് നൽകിയ വിവരങ്ങളാണു പ്രതികളെ കുടുക്കിയത്. നിഖിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. റെസ്റ്റോറന്റ് തുടങ്ങാൻ പണം നൽകാതിരുന്നതും പ്രണയബന്ധം അംഗീകരിക്കാതിരുന്നതും അങ്കിതിന് പിതാവിനോടുള്ള ശത്രുതയ്ക്കു കാരണമായതായി നിഖിൽ പൊലീസിനോട് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.