Times Kerala

ഇറ്റാലിയന്‍ ഓപ്പണ്‍; ഫൈനലില്‍ ദ്യോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ ചാമ്പ്യന്‍

 
ഇറ്റാലിയന്‍ ഓപ്പണ്‍; ഫൈനലില്‍ ദ്യോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ ചാമ്പ്യന്‍

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റാഫേല്‍ നദാല്‍ ചാമ്പ്യനായി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-0, 4-6, 6-1. പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന നാദാലിന്റെ വമ്പന്‍ തിരിച്ചുവരവുകൂടിയായി ഇത്.

Related Topics

Share this story