Times Kerala

എം.സി കമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കി; കോട്ടയം ജില്ല ജോസഫ് വിഭാഗത്തിന് നൽകാനും തീരുമാനം

 
എം.സി കമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കി; കോട്ടയം ജില്ല ജോസഫ് വിഭാഗത്തിന് നൽകാനും തീരുമാനം

തിരുവനന്തപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ഇന്നു ചേർന്ന് യു.ഡി.എഫ് യോഗത്തിലായനി ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതോടെ ജോസഫ് ഗ്രൂപ്പിന്റെ മുന്നണിയിലെ സ്ഥാനമാനങ്ങള്‍ വെട്ടിക്കുറച്ചു. കോട്ടയം ജില്ലാ യു.ഡി.എഫ് അധ്യക്ഷ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നല്‍കാണും തീരുമാനമായി. പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. മൂന്നു ജില്ലകളിലെ കണ്‍വീനര്‍ സ്ഥാനം ജോസഫിന് നല്‍കും.

Related Topics

Share this story