Nature

പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസ്: മഹാരാഷ്ട്ര മന്ത്രിക്ക് മൂന്നുമാസം കഠിന തടവ്

മുംബൈ: പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ വനിതാ – ശുശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും 15,500 രൂപ പിഴയും. എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.

വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിച്ച കേസില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി.

സംഭവം നടന്നയുടന്‍ മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചശേഷം കോണ്‍സ്റ്റബിള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. കേസില്‍ അഞ്ച് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. സാക്ഷികളില്‍ ഒരാളായ പോലീസുകാരന്‍ കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.