Times Kerala

സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണം : ഇന്ത്യയില്‍ അനുമതി

 
സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണം : ഇന്ത്യയില്‍ അനുമതി

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് വാക്സിന്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി. രാജ്യത്ത് സ്പുട്നിക് കോവിഡ് 19 വാക്സിന്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. സ്പുട്നിക് വാക്സിന്റെ 2, 3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിര്‍മ്മിച്ച വാക്സിനാണ് സ്പുട്നിക്. ഡോക്ടര്‍ റെഡ്ഡീസിനാണ് വാക്സിന്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ വാക്സിന്‍ പരീക്ഷിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. റഷ്യയില്‍ വളരെക്കുറച്ച് ആളുകളില്‍ മാത്രമാണ് സ്പുട്നിക് വാക്സിന്‍ പരീക്ഷിച്ചത്. ഇത് വന്‍ തോതില്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചിരുന്നത്.

അനുമതി ലഭിച്ചതോടെ 40,000 പേരില്‍ സ്പുട്നിക് പരീക്ഷിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് സ്പുട്നിക് വാക്സിന്‍ ലഭിക്കുന്നതിന് ഡോ. റെഡ്ഡീസും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍്റും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ഒരു കോടി ഡോസ് വാക്സിന്‍ ലഭിക്കും.

Related Topics

Share this story