Nature

ദുബായിൽ ഡിവില്ലിയേഴ്സ് വെടിക്കെട്ട്; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് വിജയം

രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 178 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. 22 പന്തിൽ 55 റൺസെടുത്തു പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. ജയദേവ് ഉനട്ഘട്ടിന്റെ 19ാം ഓവറില്‍ ഡി വില്ലിയേഴ്സ് മൂന്നു സിക്സര്‍ അടക്കം 26 റണ്‍സ് നേടിയത് നിര്‍ണായകമായി. വിരാട് കോലി 43 റണ്‍സെടുത്തു. ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി.

ഇതോടെ ബാംഗ്ലൂരിന് ഐപിഎല്ലിലെ ആറാം ജയം. രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാല്‍, കാർത്തിക്ക് ത്യാഗി, രാഹുൽ തെവാട്ടിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.