Times Kerala

റോക്ക് സംഗീതജ്ഞന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍

 

ലോസ് ആഞ്ചലസ്: ലോകപ്രശസ്ത റോക്ക് സംഗീതജ്ഞന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കാലീഫോര്‍ണിയയിലെ സ്വകാര്യ വസതിയില്‍ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകനാണ് ബെന്നിംഗ്ടണിന്‍.

Related Topics

Share this story