Nature

കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റില്‍

കറ്റാര്‍ വാഴക്ക് ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൂടുതലാണ്. സൗന്ദര്യസംരക്ഷണ ഉത്പ്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറ്റാര്‍ വാഴ.

വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയേക്കാള്‍ കറ്റാര്‍ വാഴ ജ്യൂസ് ആണ് ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്.

ധാരാളം പോഷകഘടകങ്ങള്‍

ആന്റിയോക്‌സിഡന്റ്‌സിന്റെയും ആന്റിബയോട്ടിക്‌സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം. വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്‌നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതം പരിഹരിക്കാനും കറ്റാര്‍ വാഴ ജ്യൂസ് നല്ലതാണ്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു.

മസില്‍ വേദന പരിഹരിക്കാന്‍

മസില്‍ വേദന കൊണ്ട് പ്രശ്‌നത്തിലാവുന്നവര്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല മസില്‍ വേദനക്ക് കറ്റാര്‍ വാഴ നീര് പുരട്ടുന്നതും സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇത് കഴിക്കുന്നത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.