Nature

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

രോഗ്യകരമായ ഒരു ദിവസത്തിന് ആരോഗ്യകരമായി ദിവസം തുടങ്ങുക തന്നെ വേണം. ഇതിനായി പല വഴികളുമുണ്ട്. നേരത്തെ എഴുന്നേല്‍ക്കുന്നതു മുതല്‍ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതു വരെ.

പൊതുവെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്ന ശീലമുള്ളവര്‍ ധാരാളമുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഇതുപോലെ തന്നെയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്ക്കുന്നത്.

മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

ഇഞ്ചിയും തേനും രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ നീക്കാനും നല്ലതാണ്. ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളും നീക്കം ചെയ്യാന്‍ ഇതിനു കഴിയും.

നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം വെറുംവയറ്റില്‍ ഇഞ്ചി-തേന്‍ വെള്ളം ഏറെ നല്ലതാണ്. ഇത് കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു.

ഇഞ്ചി വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നതിനും ഗ്യാസ് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. തേന്‍ വയറ്റിലെ ആസിഡ് ഉല്‍പാദന കുറയ്ക്കും. ഇതുകൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരത്തില്‍, പ്രത്യേകിച്ചു കാലില്‍ വെള്ളം കെട്ടി ഫഌയിഡ് റീടെന്‍ഷന്‍ ഉണ്ടാകാനിടയുള്ളതു തടയാന്‍ രാവിലെ വെറുംവയറ്റില്‍ ഇഞ്ചി-തേന്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.