ചെങ്ങന്നൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
Oct 17, 2020, 17:56 IST
ചെങ്ങന്നൂർ: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ .ആലാ പെണ്ണുക്കര വടക്കുംമുറിയിൽ വെള്ളുരേത്ത് കല്ലുമഠത്തിൽ ഗോപിക കൃഷ്ണനെ (34) വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് ഭർത്താവ് രാധാകൃഷ്ണനെ (50) പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി 11ന് വീടിന് സമീപത്തു വച്ചാണ് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. വടിവാൾകൊണ്ട് യുവതിയുടെ ഇരുകൈകളിലും വെട്ടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാധാകൃഷ്ണനെ പിടികൂടിയത്. മുമ്പും ഇയാൾ ഇത്തരത്തിൽ ഭാര്യയെ ആക്രമിച്ചിട്ടുണ്ട്.