Nature

നാല് സഹോദരങ്ങളെ കോടാലികൊണ്ടു വെട്ടി കൊലപ്പെടുത്തിയ സംഭവം; പതിമൂന്ന് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായതായി സംശയം

മുംബൈ: മഹാരാഷ്‌ട്രയില്‍ നാല് സഹോദരങ്ങളെ കോടാലികൊണ്ടു വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പതിമൂന്ന് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പൊലീസ് സംശയിക്കുന്നു. ജാല്‍ഗോണ്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം സഹോദരങ്ങളായ നാല് കുട്ടികള്‍ കൃഷിയിടത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 13, 11, 8, 6 വയസുള്ള കുട്ടികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

പതിമൂന്ന് വയസുകാരി ആദ്യം കൂട്ടബലാത്സംഗത്തിനിരയായിരിക്കാമെന്നും സംഭവം മറച്ചുവെക്കാനാണ് നാല് പേരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് സംശയിക്കുന്നതയാണ് റിപ്പോർട്ട്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുള്‍പ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടികളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദഗ്‌ധ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ മഹാരാഷ്‌ട്ര മന്ത്രിയായ ഗുലാബറോ പട്ടീല്‍ നിയോഗിച്ചിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.