Times Kerala

മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ; ജയിലിലായത് 34 കാരി

 
മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ; ജയിലിലായത് 34 കാരി

12വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെക്സസ് സ്വദേശിനി ബ്രിട്നി റൂലൂ (34) ആണ് മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. കുട്ടിയെ ബലംപ്രയോഗിച്ചാണ് റൂലൂ പീഡനത്തിനിരയാക്കിയത്. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തിൽ ഭയന്ന കുട്ടി കാര്യം പുറത്തു പറയാതെയിരിക്കുകയായിരുന്നു. കുട്ടിയെ വർഷങ്ങൾക്ക് മുൻപേ ഇവർ പലരീതിയിലും ലൈംഗിക ചൂഷണം ചെയ്തിരുന്നതായി പോലീസും പറയുന്നു.ബലം പ്രയോഗിച്ച് യുവതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആരോടും പറയരുത് എന്ന് താക്കീതു ചെയ്യുകയും ചെയ്തു കുട്ടി. രണ്ടു വർഷങ്ങൾക്ക് ശേഷമാന്കുട്ടി ഒരാളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. അയാൾ കുട്ടിയെ പോലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു. തുടർന്ന് റൂലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.

Related Topics

Share this story