Nature

ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ൻ​സി ജോ​ഷി​ക്ക് കോ​വി​ഡ്

മും​ബൈ: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ൻ​സി ജോ​ഷി​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇതേ തുടർന്ന് താ​ര​ത്തി​ന് വി​മ​ൻ​സ് ട്വ​ന്‍റി-20 ച​ല​ഞ്ച് ടൂ​ർ​ണ​മെ​ന്‍റ് ന​ഷ്ട​മാ​കും. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ടീ​മി​ന്‍റെ മും​ബൈ​യി​ലെ ക്യാ​മ്പി​ലേ​ക്ക് താ​രം എ​ത്തി​യി​ല്ല.

ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ മി​ഥാ​ലി രാ​ജ് ന​യി​ക്കു​ന്ന വെ​ലോ​സി​റ്റി ടീ​മി​ൽ അം​ഗ​മാ​ണ് മ​ൻ​സി. മ​ൻ​സി​ക്ക് പ​ക​രം പേ​സ​ർ മേ​ഘ​ന സിം​ഗി​നെ വെ​ലോ​സി​റ്റി ടീ​മി​ലെ​ടു​ത്തു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ യു​എ​ഇ​യാ​ണ് ഇ​ത്ത​വ​ണ വി​മ​ൻ​സ് ട്വ​ന്‍റി-20 ച​ല​ഞ്ചി​ന് വേ​ദി​യാ​കു​ന്ന​ത്. യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പ് വ​നി​താ താ​ര​ങ്ങ​ൾ മും​ബൈ​യി​ൽ ഒ​ൻ​പ​ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​ക​ണ​മെ​ന്നാ​ണ് നിയമം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.