Nature

ദളിത് യുവാവുമായി ബന്ധം; പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കല്ല് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി

ബംഗളൂരു: കർണാടകയിൽ ദളിത് യുവാവിനെ സ്നേഹിച്ചതിന് പതിനെട്ടുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കര്‍ണാടക, രാമനഗര ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സംശയം തോന്നാതിരിക്കാൻ ​ഒക്​ടോബർ ഒമ്പതിന്​ പെൺകുട്ടിയെ കാണാനില്ലെന്ന്​ കാണിച്ച്​ പിതാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു.തന്റെ മകളെ കാമുകന്‍ കൊന്നുവെന്നായിരുന്നു പരാതി.

പെണ്‍കുട്ടി ഇരുപതുകാരനായ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിർത്തിരുന്നു. ഇതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു.

പിന്നീട്​ പൊലീസിൻറെ വിശദമായ ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിക്കുകയും താനും തന്റെ രണ്ട് മരുമക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്ന്​ പൊലീസിനോട്​ വെളിപ്പെടുത്തുകയുമായിരുന്നു. കല്ലുകൊണ്ട് തലക്കടിച്ച്​​ പെൺകുട്ടിയെ കൊലപ്പെടുത്തിയ ​ശേഷം മൃതദേഹം ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.