Times Kerala

നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും., പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്..;ഹരീഷ് പേരടി

 
നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും., പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്..;ഹരീഷ് പേരടി

ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് ചേര്‍ന്നതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഈ മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് നടന്‍ ഹരീഷ് പേരടി പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.;

പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു.ഇനിയും ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നു..

ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും.പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്.

നമ്മുടെ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 തും നടപ്പിലാക്കിയില്ലെ.ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട.അതിന്റെ പേരില്‍ ആ പാവങ്ങള്‍ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ.

താങ്കളുടെ പേര് പിണറായി വിജയന്‍ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം.പക്ഷെ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം.അഭിവാദ്യങ്ങള്‍

Related Topics

Share this story