Nature

ചൈനയിലെ ഷിൻജിയാങ്ങിൽ വംശഹത്യയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു; ആരോപണവുമായി അമേരിക്ക

വാഷിങ്ടൺ: ചൈനയിലെ ഷിൻജിയാങ്ങിൽ വംശഹത്യയോട് ചേർന്നുനിൽക്കുന്ന കുററകൃത്യങ്ങൾ നടക്കുന്നുവെന്ന് ആരോപണവുമായി അമേരിക്ക. ‘വംശഹത്യ അല്ലെങ്കിൽ അതിനോട് വളരെ അടുത്തുനിൽക്കുന്ന പ്രവർത്തനം ഷിൻജിയാങ്ങിൽ നടക്കുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ പറഞ്ഞു. ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യമുടി ഉപയോഗിച്ച് നിർമിച്ച നിരവധി ഉൽപന്നങ്ങൾ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ടെന്നും അവയെല്ലാം ഷിൻജിയാങ്ങിൽ നിർമിച്ചതാണെന്നും റോബർട്ട് ആരോപിച്ചു. ഉയിഘുർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് മുടി ഉല്പന്നങ്ങൾ നിർമിച്ച് അവ യുഎസിലേക്ക് കയറ്റി അയയ്ക്കുകയാണ് ചൈന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉയിഘുർ , മറ്റു ന്യൂനപക്ഷ മുസ്ലീങ്ങൾ എന്നിവരോടുളള ചൈനയുടെ പെരുമാറ്റത്തെ നേരത്തേ യുഎസ് അപലപിച്ചിരുന്നു. എന്നാൽ വംശഹത്യ ആരോപണം നടത്തുന്നത് ആദ്യമായാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.