Times Kerala

കുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് എ.സിയുടെ മീതെ; കൊലപാതകം നടത്തിയ രീതി വിവരിച്ച് പ്രതി; ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി

 
കുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് എ.സിയുടെ മീതെ; കൊലപാതകം നടത്തിയ രീതി വിവരിച്ച് പ്രതി; ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി

തൃശൂർ: വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്‍റീരിയര്‍ ഡിസൈനർ മഹേഷിനെ സംഭവസ്ഥലത്ത് എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സ്വദേശിനി ഡോക്ടർ സോനയെ കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ് നടത്തിയത്.ഡോക്ടറെ കുത്താൻ ഉപയോഗിച്ച കത്തി ഡെന്റൽ ക്ലിനിക്കിന്റെ എ.സിയുടെ സമീപത്ത് ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.സോനയെ തൃശൂർ കുട്ടനെല്ലൂരിലെ ക്ലിനിക്കിലിട്ടാണ് പ്രതി കുത്തിക്കൊന്നത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കത്തിൽ സോന മഹേഷിനെതിരെ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. മധ്യസ്ഥ ശ്രമങ്ങൾക്കെന്ന വ്യാജേന സുഹൃത്തുക്കൾക്കൊപ്പം ക്ലിനിക്കിൽ എത്തിയ ശേഷമായിരുന്നു കൊലപാതകം.കുത്തിയ കത്തി എ.സിയുടെ മീതെ ഒളിപ്പിച്ചു വച്ച ശേഷമാണ് മഹേഷ് മുങ്ങിയത്. റിമാൻഡിലായ പ്രതിയെ തെളിവെടുക്കാൻ ഒല്ലൂർ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ക്ലിനിക്കിലും പ്രതി താമസിച്ചിരുന്ന കുരിയച്ചിറയിലെ ഫ്ളാറ്റിലും തെളിവെടുത്തു. വിവാഹബന്ധം വേർപ്പെടുത്തി മഹേഷിനോപ്പം താമസിക്കുകയായിരുന്നു സോന.ഒരു മകളുണ്ട്.

Related Topics

Share this story