Times Kerala

പുതുപ്പള്ളി കൊച്ചാലുംമ്മൂട് അപകടം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എട്ടു വയസുകാരനും മരിച്ചു; മരണം നാലായി

 
പുതുപ്പള്ളി കൊച്ചാലുംമ്മൂട് അപകടം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എട്ടു വയസുകാരനും മരിച്ചു; മരണം നാലായി

കോട്ടയം: പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ ആണ് കാറും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തിൽ മരിച്ച ജലജയുടെ മകൻ അമിതും (എട്ട്) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്തുണ്ടായ അപകടത്തിൽ മുണ്ടക്കയം കരിനിലം കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ ജിൻസ് (33), ജിൻസിന്റെ അച്ഛന്റെ സഹോദരിയുടെ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), ഇദ്ദേഹത്തിന്റെ മകൾ ജലജ (40) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പുതുപ്പള്ളി ഇരവിനല്ലൂർ കൊച്ചാലുമ്മൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗം ബസിന്റെ മുന്നിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു.

Related Topics

Share this story