Times Kerala

തൊടുപുഴ കുടയത്തൂരില്‍ സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കൈയേറി ദൃശ്യം 2 സിനിമയ്ക്കായി സെറ്റ് നിര്‍മ്മിച്ചതായി പരാതി.!

 
തൊടുപുഴ കുടയത്തൂരില്‍ സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കൈയേറി ദൃശ്യം 2 സിനിമയ്ക്കായി സെറ്റ് നിര്‍മ്മിച്ചതായി പരാതി.!

തൊടുപുഴ കുടയത്തൂരില്‍ സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കൈയേറി ദൃശ്യം 2 സിനിമയ്ക്കായി സെറ്റ് നിര്‍മ്മിച്ചതായി പരാതി. ജില്ലാ കളക്ടർ ഇടപെട്ടതിനെ തുടർന്ന് ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച് ചിത്രീകരണം നടത്താന്‍‌‍ അനുമതി നല്‍കി.

ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള ലൊക്കേഷന്റെ സെറ്റും ഇവിടെയായിരുന്നു. സർക്കാർ ഭൂമിയിൽ തൈകൾ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്. പദ്ധതി ഉദ്ഘാടനത്തിന് ശേഷം പച്ചതുരുത്ത് എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെയാണ് സെറ്റിട്ടത് ഇതോടെ കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ ഹരിത മിഷൻ പ്രവർത്തകർ നിർമ്മാണം തടഞ്ഞു.

മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത് നേരത്തെ തന്നെ ചിത്രീകരണ അനുമതി വാങ്ങിയിരുന്നതായി ദൃശ്യം 2 സിനിമാ സംഘം വ്യക്തമാക്കി. പച്ചതുരുത്ത് നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്നാണ് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്ന ഉറപ്പ്.

Related Topics

Share this story