Times Kerala

നവരാത്രി ആഘോഷം: പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

 
നവരാത്രി ആഘോഷം: പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാവു. ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ക്ഷേത്രങ്ങളില്‍ അടക്കം വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്ബര്‍ വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. ഗര്‍ഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും 65 വയസിന് മുകളില്‍ ഉള്ളവരും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശം.

Related Topics

Share this story