Times Kerala

മുംബൈയ്ക്ക് 149 റൺസ് വിജയലക്ഷ്യം

 
മുംബൈയ്ക്ക് 149 റൺസ് വിജയലക്ഷ്യം

തുടർ‌ച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവസാന ഓവറുകളിലെ കടന്നാക്രമണത്തിന്റെ പിൻബലത്തിൽ  സ്കോർ. പാറ്റ് കമ്മിൻസ് 36 പന്തിൽ 2 സിക്സും 5 ഫോറുമുൾപ്പെടെ 53 റൺസോടെയും ക്യാപ്റ്റൻ ഒയിൻ മോർഗൻ29 പന്തിൽ 2 സിക്സും 2 ഫോറുമുൾപ്പെടെ 39 റൺസോടെയും പുറത്താകാതെ നിന്നു.ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ടീം സ്കോർ 18 ആയപ്പോഴേക്കും രാഹുൽ ത്രിപാഠി പുറത്തായി. 7 റൺസ് മാത്രമെടുത്ത ത്രിപാഠിയെ ട്രെന്റ് ബോൾട്ടിന്റെ ബോളിങ്ങിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുക്കുകയായിരുന്നു. വൈകാതെ നിതീഷ് റാണ (5 റൺസ്) നാഥാൻ കോൽട്രനൈലിന്റെ പന്തിൽ ക്വിന്റൻ ഡി കോക്ക് ക്യാച്ചെടുത്ത് പുറത്തായി.

Related Topics

Share this story