Nature

സിംഹത്തിന് വേട്ടയാടുന്നതിന് പശുവിനെ ഇട്ടുകൊടുത്ത്, ദൃശ്യങ്ങൾ പകര്‍ത്തി; വീഡിയോ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

ഗുജറാത്ത്: വേട്ട ദൃശ്യം പകര്‍ത്താനായി സിംഹത്തിന് മുന്നില്‍ പശുവിനെ ഇട്ടുകൊടുത്തു. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടർന്ന് നിയമ വിരുദ്ധ പ്രവര്‍ത്തകർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഈ രംഗം ചിത്രീകരിക്കുന്നതിനായി നിരവധി പേര്‍ സ്ഥലത്ത് എത്തിയതായും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. സിംഹത്തിന് വളരെ സമീപത്ത് നിന്ന് ചിത്രീകരിച്ച ദൃശ്യത്തില്‍ മുഖം കാണിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

സിംഹത്തിന് വേട്ടയാടുന്നതിനായി മനപ്പൂര്‍വ്വം വനത്തില്‍ പശുവിനെ ഇട്ടുകൊടുത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു . സിംഹങ്ങളാല്‍ പ്രശ്‌സ്തമായ ഗുജറാത്തിലെ ഗിര്‍ വനത്തിലായിരുന്നു സംഭവം. സിംഹം പശുവിനെ വേട്ടയാടുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ ആളുകള്‍ പ്ലാന്‍ ചെയത് നിര്‍മ്മിച്ചതാണെന്ന് വ്യക്തമായത്. വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനായി ഒരൂകൂട്ടം ആളുകള്‍ പശുവിനെ മനഃപൂര്‍വ്വം സിംഹത്തിന്റെ മുന്നിൽ ഇട്ടുകൊടുത്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ഗുജറാത്ത് വനംകുപ്പ് അന്വേഷണം ആരംഭിച്ചു.

ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച പശുവിനെ കണ്ട് സിംഹം ഓടിയടുക്കുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് ഇരയെ കടിച്ച് കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് പകര്‍ത്താനായി നിരവധി പേര്‍ സ്ഥലത്ത് നേരത്തെ കൂടിയിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഗിര്‍വനത്തില്‍ സിംഹം വേട്ടയാടുന്നത് നിയമവിരുദ്ധമായി ചിത്രീകരിച്ച പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേറ്റ് അഫയേഴസ് ഡയറക്ടറും വന്യജീവി സംരക്ഷണവാദിയുമായ പരിമള്‍ നാത്വാനി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് ആവശ്യപ്പെട്ടു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.