Nature

ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ സ്‌പെഷലിസ്റ്റ്, യോഗ ഡെമോണ്‍ട്രേറ്റര്‍ ഒഴിവ്

പാലക്കാട്; നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ്മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലാണ് നിയമനം. അട്ടപ്പാടി മേഖലയിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ലേഡി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.

പഞ്ചകര്‍മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് പഞ്ചകര്‍മ എം.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്ക് ബി.എന്‍.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫില്‍(യോഗ)/സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ യോഗ ഡിപ്ലോമയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 27ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആയുര്‍വേദം) അറിയിച്ചു. ലേഡി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് രാവിലെ 10നും പഞ്ചകര്‍മ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ , യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ആയിരിക്കും കൂടിക്കാഴ്ച..

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.