Times Kerala

ടിവി പൊട്ടിത്തെറിച്ച്‌ വീടിന് തീ പിടിച്ചു

 
ടിവി പൊട്ടിത്തെറിച്ച്‌ വീടിന് തീ പിടിച്ചു

കണ്ണൂര്‍ : ടിവി പൊട്ടിത്തെറിച്ച്‌ വീടിന് തീ പിടിച്ചു. കണ്ണൂരിലെ രാമന്തളിയിലാണ് സംഭവം. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്‍ എന്നയാളുടെ വീടിനാണ് ഭാഗീകമായി തീ പിടിച്ചത്.കുട്ടികള്‍ ടിവി കണ്ട് കൊണ്ട് ഇരുന്നപ്പോള്‍ വലിയ ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. ടിവിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായമൊന്നും ഉണ്ടായില്ല. തീപിടുത്തത്തില്‍ മുറിയില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍,പുസ്തകങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണ്ണമായി കത്തിനശിച്ചു. കൂടാതെ വീട്ടില്‍ ചെയ്തിരുന്ന വയറിങ് ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി പവിത്രന്റെ നേതൃത്വത്തിനായിരുന്നു രക്ഷാ പ്രവര്‍ത്തനം.

Related Topics

Share this story