Times Kerala

22ാം നിലയിൽ കൈകുത്തി നിന്ന്​ അഭ്യാസപ്രകടനം നടത്തിയയാൾ അറസ്​റ്റിൽ

 
22ാം നിലയിൽ കൈകുത്തി നിന്ന്​ അഭ്യാസപ്രകടനം നടത്തിയയാൾ അറസ്​റ്റിൽ

മുംബൈ: ബഹുനില കെട്ടിടത്തിന്റെ 22ാം നിലയിൽ​ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാൾ ഒടുവിൽ പോലീസിന്റെ പിടിയിലായി. നോമാൻ ഡിസൂസ എന്ന യുവാവിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾക്ക്​ നിൽക്കാൻ മാത്രം വീതിയുള്ള സ്ഥലത്ത്​ കൈകുത്തി നിന്ന്​​ ഇയാൾ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.കണ്ഡിവാലിയിലെ എസ്​.ആർ.എ ബിൽഡിങ്ങിന്​ മുകളിലായിരുന്നു ഇയാളുടെ അഭ്യാസ പ്രകടനം. രണ്ടടി മാത്രം വീതിയുള്ള മതിലിൽ കൈകുത്തിയായിരുന്നു സർക്കസ്​. ഇയാളുടെ സുഹൃത്തുക്കൾ വിഡിയോ മൊബൈലിൽ പകർത്തുകയും പിന്നീട്​ ഇൻസ്​റ്റഗ്രാമിൽ അപ്​ലോഡ്​ ചെയ്യുകയും ചെയ്​തു.

Related Topics

Share this story